വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ക്ലിപ്പില്‍ നിന്നാണ് യസീദികളെ കുറിച്ച് കൂടുതല്‍ അറിയണം എന്ന ആഗ്രഹം തലപൊക്കിയത് . ഒരു പെണ്‍കുട്ടിയെ നഗര മധ്യത്തില്‍ വെച്ച് ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിച്ച് കൊല്ലുന്ന ഒരു ഭീകര ദൃശ്യം ആയിരുന്നു അത് !! അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ ബോധരഹിതയായ അവളുടെ തലയില്‍ ഒരു വലിയ കോണ്‍ക്രീറ്റ് പാറ കൊണ്ട് ഇടുന്നതോടെ ക്ലിപ്പ് അവസാനിക്കുന്നു . മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യം എവിടെ നിന്ന് ? ആര് ? എപ്പോള്‍ പകര്‍ത്തി എന്ന് അറിയാന്‍ മനസ്സ് കൊതിച്ചു . കാരണം ഇത്തരം ക്രൂരത ഒരു പെണ്‍കുട്ടിയോട് ചെയ്യാന്‍ അവള്‍ എന്ത് അപരാധമാണ് ചെയ്തത് ? കുറച്ച് പ്രയാസപ്പെട്ടെങ്കിലും അന്ന് തന്നെ അതിന് ഉത്തരം കിട്ടി . പെണ്‍കുട്ടിയുടെ പേര്‍ Du’a Khalil Aswad (دعاء خليل أسود) എന്നാണ് . പ്രായം വെറും പതിനെഴ് ! യസീദി കുലത്തില്‍ പെട്ട അവളെ കൊന്നത് യസീദികള്‍ തന്നെയാണ് . കാരണം അവള്‍ ഒരു സുന്നി മുസ്ലീം യുവാവിനെ പ്രണയിച്ചു മതം മാറി ഇസ്ലാമായി !!! കൊല്ലപ്പെടുന്ന യസീദികളെ കേട്ട് പരിചയമുണ്ടായിരുന്ന നമ്മുക്ക് കൊല്ലുന്ന യസീദി തികച്ചും അപരിചിത്വം ഉളവാക്കും . (https://en.wikipedia.org/wiki/Murder_of_Du’a_Khalil_Aswad)
ഇവരെക്കുറിച്ച് നാം ഇപ്പോള്‍ കുറെ കാര്യങ്ങള്‍ കേട്ടിട്ടുണ്ട് . സത്യത്തില്‍ എഴുതപ്പെട്ട ചരിത്രം ഏറ്റവും കുറവുള്ള ഒരു വിഭാഗമാണ് ഇവര്‍ . അത് കൊണ്ട് തന്നെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ഒട്ടു മിക്ക വിവരങ്ങളും വാമൊഴിയാണ്. അതില്‍ തെറ്റും ശരിയും ഉണ്ട് . എങ്കിലും വാസ്തവുമായി പൊരുത്തം ഉണ്ട് എന്ന് എനിക്ക് തോന്നുന്ന വിവരങ്ങള്‍ ആണ് താഴെ കുറിക്കുന്നത് .
യസീദികളുടെ സംസാര ഭാഷ പൊതുവേ പെര്‍ഷ്യനും ബലൂചിയും ആയി ബന്ധമുള്ള Kurmanji എന്ന കുര്‍ദ് വകഭേതം ആണ് . ഇവരുടെ ഉത്ഭവം ആണ് ഇപ്പോള്‍ പൊതുവേ തര്‍ക്കവിഷയം ആയി നിലകൊള്ളുന്നത് . ലോകത്തിലെ ഏറ്റവും പുരാതന മതം എന്ന് യസീദികള്‍ സ്വയം പറയുമ്പോള്‍ തന്നെ ഇത് ഇസ്ലാമില്‍ നിന്നും വിഘടിച്ചു പോയ തല തിരിഞവര്‍ ആണെന്ന് ചിലര്‍ കരുതുന്നു . സത്യത്തില്‍ യസീദികള്‍ ആരെന്നരിയുവാന്‍ ആദ്യം ഇവരുടെ വിശ്വാസം എന്താണ് എന്ന് അറിയണം . നമ്മുക്ക് അതൊന്ന് നോക്കാം .
പ്രപഞ്ചത്തിന് ഒരു സൃഷ്ടി കര്‍ത്താവ് ഉണ്ട് . ഈ അത്യുന്നതനായ ദൈവം പ്രപഞ്ചത്തിന് പുറത്തു എവിടെയോ ആണ് ഉള്ളത് . അതുകൊണ്ട് തന്നെ അദ്ദേഹവുമായി നമ്മുക്ക് നേരിട്ട് ബന്ധപ്പെടാന്‍ മാര്‍ഗം ഒന്നും ഇല്ല . ഈ ദൈവം ആദ്യം എഴു മാലാഖമാരെ സൃഷ്ട്ടിച്ചു . ഓരോ ദിവസവും ഓരോരുത്തരെ വീതം അങ്ങിനെ ആഴ്ചയിലെ ഏഴു ദിവസവും ഏഴു മാലാഖമാരുടെ പേരില്‍ ആയി . ഇതില്‍ ആദ്യം സൃഷ്ട്ടിക്കപ്പെട്ട താവൂസ് മാലാഖയാണ് പ്രധാനി . ഞായരാഴ്ച ഉടലെടുത്ത ഈ മാലാഖയില്‍ നിന്നാണ് ബാക്കി ആറു പേരെയും ദൈവം സൃഷ്ട്ടിച്ചത് . അതായത് ഈ ഏഴു പേരും സത്യത്തില്‍ ഒന്നാണ് അത് താവൂസ് മാലാഖയാണ് . ഈ മാലാഖയെ പ്രകാശവും ആയും അതുവഴി സൂര്യനുമായും അവര്‍ ബന്ധപ്പെടുത്തുന്നു . ഈ മാലാഖയാണ് നാം കാണുന്ന ദൃശ്യ പ്രപഞ്ചം സൃഷ്ടിച്ചത് . അത് കൊണ്ട് തന്നെ ഈ ലോകത്തിന്‍റെ നാഥന്‍ താവൂസ് മാലാഖയാണ് . പ്രപഞ്ചത്തിന് പുറത്തുള്ള പരമോന്നത ദൈവവും ആയി നമ്മുക്കുള്ള ഏക ബന്ധം തവൂസ് മാത്രമാണ് . അത് കൊണ്ട് തന്നെ താവൂസിനോട് പറയുന്നത് ദൈവത്തിന്‍റെ അടുക്കല്‍ എത്തും . മാലാഖമാരെ കൂടാതെ പിന്നെ ഒട്ടനവധി സൃഷ്ടികള്‍ ദൈവം നടത്തി . അതിലൊന്നാണ് മനുഷ്യന്‍ . ആദത്തെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ ദൈവം മാലാഖമാരെ ഒന്ന് പരീക്ഷിച്ചു . ആദത്തെ വണങ്ങാന്‍ പറഞ്ഞു . പക്ഷെ ദൈവത്തെ അല്ലാതെ ആരെയും വണങ്ങില്ല എന്ന് താവൂസ് പറഞ്ഞു . അങ്ങിനെ അദ്ദേഹം പരീക്ഷണത്തില്‍ വിജയിച്ചു . അങ്ങിനെ നമ്മുക്കും ദൈവത്തിനും ഇടയിലെ ഏക കണ്ണിയായി താവൂസ് മാലാഖ മാറി .
താവൂസ് മാലാഖ പ്രകാശമാണ് അതുപോലെ പ്രകാശത്തിലെ ഏഴു നിറങ്ങള്‍ ഏഴു മാലാഖമാരും . അങ്ങിനെ താവൂസ് മഴവില്ലിന്റെ മാലാഖയായി . ഏഴു നിറങ്ങള്‍ പേറി നടക്കുന്ന മയില്‍ അദ്ദേഹത്തിന്‍റെ ചിഹ്ന്നവും ! യസീദി സമുദായത്തില്‍ ജീവിച്ചു മരിച്ചാല്‍ മാത്രമേ ഒരാളുടെ ആത്മാവ് രക്ഷപെടുകയുള്ളൂ . അത് കൊണ്ട് തന്നെ ഒരു കാരണവശാലും മതം മാറുന്ന പ്രശ്നമേയില്ല . സമുദായത്തില്‍ ജനിച്ച് പിന്നീട് മതം മാറുന്നവരുടെ ആത്മാവ് നശിക്കും . അങ്ങിനെ ചെയ്യുന്നവര്‍ ജീവിച്ചിരിക്കാന്‍ പാടില്ല . ഈ വിശ്വാസമാണ് ഖലീല്‍ ആസ്വാദ് എന്ന പെണ്‍കുട്ടിയുടെ വധത്തില്‍ കലാശിച്ചത് . എന്നാല്‍ 2007 ഏപ്രിലില്‍ നടന്ന ഈ ഓണര്‍ കില്ലിംഗ് സത്യത്തില്‍ ഒട്ടനവധി യസീദികളുടെ മരണത്തിലാണ് കലാശിച്ചത് . വീഡിയോ പുറത്തു വന്നതോട് കൂടി ഇതര സമുദായങ്ങളുടെ രോഷം ആളിക്കത്തി . 2007 Mosul massacre ഇതിന്‍റെ ഭാഗം ആയിരുന്നു . ബസില്‍ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും ഇറക്കി വിട്ട് ബാക്കി ഉണ്ടായിരുന്ന യസീദികളെ അക്രമികള്‍ വെടിവെച്ചു കൊന്നു .
ഇവര്‍ സാത്താന്‍ ആരാധകരാണോ ? Will continue

0 comments:
Post a Comment